All Categories

Uploaded at 1 week ago | Date: 22/07/2021 20:23:58

കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതിയില്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിനെ പരിഹസിച്ച് എംഎം മണി എംഎല്‍എ. എന്തു സ്ത്രീ സുരക്ഷയെ കുറിച്ചാണ് ഇവര്‍ പറയുന്നത് എന്ന പരാമര്‍ശത്തോടെയാണ് എംഎം മണിയുടെ പ്രതികരണം. സ്ത്രീ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത് പിസി വിഷ്ണു നാഥാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കാര്യം പറയണോ എന്നും മുന്‍ മന്ത്രി എം എം മണി നിയമ സഭയില്‍ ചോദിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കാര്യം പറയണോ, പിന്നെ നോട്ടീസ് പിന്താങ്ങിയ കുഞ്ഞാലിക്കുട്ടി അതിലും കേമം. പിന്നെ ജോസഫ് അതും ഗംഭീരം. ഇവര്‍ തന്നെ സ്ത്രീ സുരക്ഷയെപ്പറ്റി പറയണം. എംഎം മണി പരിഹാസിച്ചു. നിയമസഭയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കുണ്ടറ വിഷയത്തിലെ അടിയന്തിര പ്രമേയ നോട്ടീസീലൂടെ പ്രതിപക്ഷം ഉന്നയിച്ചത്. കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥ് ആയിരുന്നു അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്.

ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി കുണ്ടറ സംഭവത്തിലെ പരാതിക്കാരി എന്‍സിപി നേതാവിന്റെ മകളും ആരോപണ വിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍സിപി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വ്യക്തമാക്കികയായിരുന്നു.

ഇതിന് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എ കെ ശശീന്ദ്രനായുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചെന്നും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള ലൈസന്‍സാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും കുറ്റപ്പെടുത്തിയിരുന്നു. സ്ത്രീധന പീഡന കേസുകള്‍ അദാലത്തില്‍ വച്ച് തീര്‍ക്കാനാകുമോ എന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചിരുന്നു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.