ബംഗളൂരു: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിയെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി. ബംഗളൂരുവിൽ 28,000 കോടി രൂപയുടെ റെയിൽ- റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിരവധി തീരുമാനങ്ങൾ ഇപ്പോൾ അരോചകമായി തോന്നും. കാലക്രമേണ, ആ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കും. ’‘40 വർഷം മുൻപ് നടത്തേണ്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികൾ അന്ന് ചെയ്തിരുന്നുവെങ്കിൽ ബംഗളൂരുവിൻ്റെ ക്ലേശം കൂടില്ലായിരുന്നു. അതുകൊണ്ട് സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്’- നരേന്ദ്ര മോദി വ്യക്തമാക്കി
india
SHARE THIS ARTICLE