All Categories

Uploaded at 3 weeks ago | Date: 26/09/2021 20:47:26

ന്യൂയോർക്ക്: മൂന്നു ദിവസത്തെ തിരക്കിട്ട പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ചു. ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗം, ക്വാഡ് ഉച്ചകോടി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരുമായുള്ള ചർച്ച, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവയ്ക്കു ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. അമെരിക്കയിൽ നടന്ന ചർച്ചകളും പരിപാടികളും ഏറെ ഫലപ്രദമായിരുന്നുവെന്ന് യാത്രതിരിക്കും മുൻപ് മോദി ട്വീറ്റ് ചെയ്തു.

ക്രിയാത്മകമായ ഉഭയകക്ഷി, ബഹുകക്ഷി കൂടിക്കാഴ്ചകളാണു യുഎസിലുണ്ടായത്. സിഇഒമാരുമായുള്ള കൂടിക്കാഴ്ചയും യുഎന്നിലെ പ്രസംഗവും ഫലപ്രദമായിരുന്നു. ഇന്ത്യ- യുഎസ് ബന്ധങ്ങൾ വരുംവർഷങ്ങളിൽ കൂടുതൽ ദൃഢമാകുമെന്നു താൻ കരുതുന്നതായി മോദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ഏറ്റവും വിലപ്പെട്ട സമ്പത്തെന്നും പ്രധാനമന്ത്രി. യു‍എസിലെ അഞ്ചു പ്രമുഖ കമ്പനികളുടെ തലവൻമാരുമായി മോദി ആദ്യ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിൽ ഈ കൂടിക്കാഴ്ചകൾക്ക് വലിയ പങ്കു വഹിക്കാനാവുമെന്നാണു കരുതുന്നത്. 

ഏറെ നിർണായകമായ യുഎസ് സന്ദർശനമായിരുന്നു മോദിയുടേതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരവിന്ദം ബാഗ്ചി വിശേഷിപ്പിച്ചു. മടക്കയാത്രയിൽ എയർ ഇന്ത്യ വൺ വിമാനത്തിന്‍റെ സ്റ്റെയറുകളിൽ നിന്ന് മോദി ജനങ്ങൾക്കു നേരേ കൈകൂപ്പുന്ന ചിത്രവും ബാഗ്ചി ട്വിറ്ററിൽ നൽകിയിട്ടുണ്ട്. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.