All Categories

Uploaded at 3 weeks ago | Date: 23/09/2021 12:05:44

വാ​ഷിങ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും അമെരിക്കയിൽ എ​ത്തി. രാ​ത്രി വൈ​കി വാ​ഷിം​ഗ്ട​ണി​ൽ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ അ​ദ്ദേ​ഹം കൊവി​ഡ് സം​ബ​ന്ധി​ച്ച ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു. ഐ​ക്യ​രാ​ഷ്‌​ട്ര പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​നും അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കു​മാ​യാ​ണു പ്ര​ധാ​ന​മാ​യും മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മോ​ദി​യു​ടെ ഏ​ഴാ​മ​ത്തെ യു​എ​സ് പ​ര്യ​ട​ന​മാ​ണി​ത്.

ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 3.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ന്‍​ഡ്രൂ​സ് ജോ​യി​ന്‍റെ ബെ​സി​ല്‍ എ​യ​ര്‍ ഇ​ന്ത്യ 1 വി​മാ​ന​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. മ​ഴ​യെ അ​വ​ഗ​ണി​ച്ച് മോ​ദി​യെ സ്വീ​ക​രി​ക്കാ​ന്‍ യു​എ​സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്താ​ണ് മോ​ദി വി​മാ​ന​ത്താ​വ​ളം വി​ട്ട​ത്. യു​എ​സു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്ന് യാ​ത്ര പു​റ​പ്പെ​ടും മു​ൻ​പ് മോ​ദി പ​റ​ഞ്ഞി​രു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​മെ​രി​ക്ക​ൻ യാ​ത്ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

കൊവി​ഡ്-19 മ​ഹാ​മാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ, ഭീ​ക​ര​വാ​ദ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭാ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​മെ​ന്ന് യാ​ത്ര​യ്ക്കു മു​ൻപ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​ഞ്ചു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​വ​സാ​ന പ​രി​പാ​ടി​യാ​ണ് മോ​ദി​യു​ടെ യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലെ പ്ര​സം​ഗം. ജനുവരിയില്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുക.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.