All Categories

Uploaded at 1 month ago | Date: 30/07/2021 17:58:06

തൊടുപുഴ:മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനമൊട്ടാകെ നടത്തിയ സമരത്തിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ ധർണ്ണ സമരം നടത്തി.യുഡിഎഫ് ജില്ലാ ചെയർമാൻഅഡ്വക്കേറ്റ് എസ് .അശോകൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് എം.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു
 
പെട്രോളിന്റെയും , ഡീസലിന്റെയും , പാചക വാതകത്തിന്റെയും വില വർദ്ധനവ് പിൻവലിക്കുക
ഓട്ടോടാക്സി തൊഴിലാളികൾക്ക് ഇന്ധനവില സബ്സിഡി അനുവദിക്കുക
ഓട്ടോ ടാക്സി യാത്രാ നിരക്ക് വർധിപ്പിക്കുക  15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻപാടില്ലെന്ന നിരോധനം ഒഴിവാക്കുക
ക്ഷേമനിധിയിൽഅംഗങ്ങളല്ലാത്ത തൊഴിലാളികൾക്കും കോ വിഡ്കാല ആനുകൂല്യങ്ങൾ സർക്കാർ അനുവദിക്കുക
പലിശ രഹിത തിരിച്ചടവ് വായ്പ ഇരുപതിനായിരം രൂപ അനുവദിക്കുക
 കോവിഡിന്റെമറവിലുള്ള പോലീസ് പീഡനം അവസാനിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണാ സമരം സംഘടിപ്പിച്ചത് . നേതാക്കളായ
എൻ.ഐബെന്നി ,കെ പി റോയ് ,കെ ജി സജിമോൻ ,കെ . എസ് ജയകുമാർ , ഡി രാധാകൃഷ്ണൻ , ജോർജ്ജ് താന്നിക്കൽ , എൻ.ഐസലീം. ഇ. എസ് . ഷാജഹാൻതുടങ്ങിയവർ സംസാരിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.