All Categories

Uploaded at 1 month ago | Date: 28/07/2021 20:36:30

 
കുടയത്തൂർ :നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കുടയത്തൂർ സഹകരണ ബാങ്കിനെതിരെ കുപ്രചരണങ്ങൾ നടത്തി ബാങ്കിനെ തകർക്കാൻ ശ്രമം നടക്കുന്നതായി പ്രസിഡന്റ് കെ കെ മുരളീധരൻ പറഞ്ഞു. ഇടുക്കി ജില്ലാ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ അം ഗ ങ്ങൾക്ക് നൽകിയിട്ടുള്ള വായ്പ്പകളെല്ലാം  കൃത്യമായ ഈ  ടിന്റ അടിസ്ഥാനത്തിലാണ് നൽകിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.  വായ്‌പകൾ നൽകിയിട്ടുള്ളത് എ ക്ലാസ് അംഗങ്ങൾക് മാത്രമാണ്. ഇതുംകൃത്യമായി  നിബന്ധനകൾ പാലിച്ചു മാത്രം.  ബാങ്കിൽ 67 കോടി നിക്ഷേപവും48കോടി വായ്പ്പയുമാണുള്ളത്.ആവശ്യമായ തരള ധനം സൂക്ഷിച്ചുകൊണ്ടും സഹ കാരി കളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാണ് ബാങ്ക് പ്രവർത്തിക്കുന്നത്  .ബാങ്കിൽ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോഴും ഹൈ കോടതിയിൽ നിലനിക്കുന്നുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു .കുപ്രചാരണങ്ങളിൽ സഹകാരികൾ വിശ്വസിക്കരുതെന്നും ബാങ്കിനെതിരെ നടക്കുന്ന കുപ്രചാരണങ്ങൾക്ക് പിന്നിലെ ശക്തികളെ തിരിച്ചറിയണമെന്നും പ്രസിഡന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു 
 
 
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.