All Categories

Uploaded at 2 weeks ago | Date: 14/11/2021 21:07:36

തൊടുപുഴ:     മുല്ലപ്പെരിയാര്‍  വിഷയത്തില്‍  മുഖ്യമന്ത്രി   ഒളിച്ചുകളിക്കുകയാണന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ്  മരംമുറി വിവാദത്തിലടക്കം പുറത്തു വരുന്നതെന്നും നജീബ് കാന്തപുരം എംഎല്‍എ.  ജനങ്ങളുടെ  സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.   വഖഫ് ബോര്‍ഡ്  നിയമനങ്ങള്‍  പി എസ് സിക്ക്  വിട്ടതടക്കം  തുടര്‍ച്ചയായി  മുസ്‌ലിം   ന്യൂനപക്ഷത്തിനെതിരായ നിലപാടുകള്‍  ഇടതു സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണന്നും   അദ്ദേഹം പറഞ്ഞു.  
തൊടുപുഴ  നിയോജക  മണ്ഡലം  മുസ് ലിം ലീഗ് സ്‌പെഷ്യല്‍  കണ്‍വന്‍ഷന്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 നിയോജക മണ്ഡലം പ്രസിഡന്റ്  പി എന്‍ സീതി അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറിയേറ്റംഗം  കെ എം എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജന.സെക്രട്ടറി  പി എം അബ്ബാസ് , ട്രഷറര്‍  കെ എസ് സിയാദ്,  കെ എച്ച് അബ്ദുള്‍ ജബ്ബാര്‍,  പി കെ മൂസ സംസാരിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.