All Categories

Uploaded at 1 month ago | Date: 28/07/2021 20:28:33

 


തൊടുപുഴ:   കോവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍  പ്രത്യേകം  അഭിനന്ദനം അര്‍ഹിക്കുന്നതായി മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എംഎസ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
മുസ് ലിം ലീഗ് വടക്കുംമുറി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  യൂണിറ്റ് പ്രസിഡന്റ് ഹാറൂണ്‍ റാത്തപള്ളി അധ്യക്ഷത വഹിച്ചു.
മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്  എം എം ബഷീര്‍,
മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എം എ കരീം , ജന.സെക്രട്ടറി സി കെ ജാഫര്‍ ,മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ.ജാഫര്‍, സഫിയ ജബ്ബാര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പിഎം.നിസാമുദ്ദീന്‍, സി കെ ശിഹാബ് ,വി  എം ജലീല്‍,സിയാദ് പി എന്‍,ഇബ്രാഹിംകുട്ടി പി എന്‍ സംസാരിച്ചു.

മുസ് ലിം ലീഗ് വടക്കുംമുറി  യൂണിറ്റ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എംഎസ് മുഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.