മുട്ടം :ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ . ലിസ്ലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കാഡമിക് കോഓർഡിനേറ്റർ ശ്രീ . ജോസഫ് ജോൺ സ്വാഗതവും റവ . ഫാദർ ജോൺ പാളിത്തോട്ടം ഭദ്രദീപം തെളിയിച്ചു് ഉത്ഘാടനം നിർവഹിച്ചു . ഗ്രാമ പഞ്ചായത്തു് അംഗം Adv. അരുൺ പൂച്ചക്കുഴി ആശംസകൾ അർപ്പിച്ചു .സ്കൂൾ മാനേജർ ആയി ചുമതലയേറ്റ മുട്ടം ആരാധന മഠം മദർ സുപ്പീരിയർ സിസ്റ്റർ എലിസബത്ത് കുഴിവേലിലിനെ ചടങ്ങിൽ ആദരിച്ചു .ശ്രീ വിജുപോൾ നന്ദി പ്രകാശനം നടത്തി .
ഈ വർഷത്തെ പ്ലസ് വൺ ക്ലാസ് ജൂൺ 6 നും ,കെ ജി ക്ലാസുകൾ ജൂൺ 8 നും ആരംഭിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു .

idukki
SHARE THIS ARTICLE