All Categories

Uploaded at 1 month ago | Date: 10/12/2021 21:59:41

ന്യൂഡല്‍ഹി: സംയുക്​ത സൈനിക മേധാവി ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തൃാഞ്ജലികളർപ്പിച്ച് രാജൃം. ജനറൽ റാവത്തിനും പത്നി മധുലികയ്ക്കും ഒരേ ചിതയിലാണ് അന്തൃ വിശ്രമം. പുര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്​കരിച്ചത്. മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കുശേഷമായിരുന്നു ഭൗതിക ശരീരങ്ങൾ ചിതയിലേക്കെടുത്തത്. 

3.30 മുതൽ 4.00 മണി വരെ ബ്രാര്‍ സ്വകയറിൽ പൊതുദര്‍ശനത്തിനു ശേഷമായിരുന്നു  സംസ്‌കാരം. കാമരാജ്​ മാര്‍ഗ്​ റെസിഡന്‍സിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന്​ വെച്ചതിന്​ ശേഷമാണ്​ മൃതദേഹങ്ങള്‍ വിലപായാത്രയായി​ ബ്രാര്‍ സ്വകയറിലേക്ക്​ കൊണ്ടുവന്നത്​. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാര്‍ സ്വകയറിലെത്തി ആദരാഞ്ജലികളർപ്പിച്ചു. 

17 ഗൺ സലൃൂട്ടുകൾ നൽകിക്കൊണ്ടാണ് റാവത്തിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. ആഭൃന്തരമന്തി അമിത് ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  ബ്രാര്‍ സ്വകയറിലെത്തി പുഷ്പചക്രം അർപ്പിച്ചിരുന്നു.  ബ്രാര്‍ സ്വകയറിലെക്കുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് അണിനിരന്നത്. ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്​ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത സൈനികോദ്യോഗസ്ഥരും ചടങ്ങിനെത്തും.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.