All Categories

Uploaded at 1 week ago | Date: 09/10/2021 16:04:20

തൊടുപുഴ :നാഷണലിസ്റ്റ് കിസാൻ സഭ  യുടെ നേതൃത്വത്തിൽ  തൊടുപുഴ ഗാന്ധി സ്‌കോയാറിൽ  യു .പി .യിലെ  കർഷക കൂട്ടക്കൊലയ്‌ക്കെതിരെ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു .എൻ .സി .പി .ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ .കെ .ടി .മൈക്കിൾ ഉൽഘാടനം നിർവഹിച്ചു . നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചു പറമ്പിൽ അധ്യക്ഷതെ വഹിച്ചു .നാഷണലിസ്റ്റ് കിസാൻ സഭ  സംസ്ഥാന ജനറൽ സെക്രട്ടറി  ക്ലെമന്റ് മാത്യു , അനിൽ കൂവപ്ലാക്കൽ ,സിനോജ്  വള്ളാടി,കെ .എ .ശശികുമാരൻ ,മനു ,സിദ്ധിഖ് ,സജി ജോർജ് ,എം .ഐ .രവീന്ദ്രൻ ,രാജൻ ,അനൂപ്  തുടങ്ങിയവർ പ്രസംഗിച്ചു .

മോദീജി ഗാന്ധിജിയിലേയ്ക്ക് മടങ്ങൂ ,കർഷകരെ രക്ഷിക്കൂ  എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ്  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് .കേന്ദ്രമന്ത്രി അജയകുമാർ മിശ്ര രാജി വയ്ക്കുക ,മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുക ,മരണമടഞ്ഞ കർഷകരുടെ  കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്  കിസാൻ സഭ സമരം നടത്തിയത് .

 

 

ഫോട്ടോ :നാഷണലിസ്റ്റ് കിസാൻ സഭ  യുടെ നേതൃത്വത്തിൽ  തൊടുപുഴ ഗാന്ധി സ്‌കോയാറിൽ  യു .പി .യിലെ  കർഷക കൂട്ടക്കൊലയ്‌ക്കെതിരെ  നടത്തിയ പ്രതിഷേധ കൂട്ടായ്മ .എൻ .സി .പി .ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ .കെ .ടി .മൈക്കിൾ ഉൽഘാടനം ചെയ്യുന്നു .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.