All Categories

Uploaded at 1 week ago | Date: 11/10/2021 15:44:56

പകരം വ‍‍യ്ക്കാനില്ലാത്ത നടനായിരുന്നു മലയാളത്തിന്‍റെ മഹാനടൻ നെടുമുടി വേണു. 43 വർഷങ്ങൾ നീണ്ടു നിന്ന സിനിമാരംഗവും അമ്പതിലേറെ വർഷങ്ങൾ നീണ്ടു നിന്ന കലാജീവതവും അവസാനിപ്പിച്ചാണ് നെടുമുടി വേണു ഒടുവിൽ യാത്രയായത്. അഞ്ച് പതിറ്റാണ്ടുകാലം കലാരംഗത്ത് സജീവമായി‌രുന്ന നെടുമുടി വേണു  പത്രപ്രവർത്തനരംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.

ചെറുപ്പം മുതലേ കലാകാരനായിരുന്ന നെടുമുടി വേണു അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും മിമിക്രിയിലും, എഴുത്തിലും സംവിധാനത്തിലും ഒരു  കൈ നോക്കി. സിനിമാ സംവിധാനം , തിരക്കഥാ രചന തുടങ്ങിയവയും നടത്തിയ താരം അരവിന്ദന്‍റെ തമ്പ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. വില്ലനായും നായകനായും, അച്ഛനായും സഹോദരനായും ഒരു മനുഷ്യജീവിതത്തിലെ എല്ലാ ഭാവങ്ങളും സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിച്ചാണ് മലയാളത്തിന്‍റെ മഹാനടൻ അരങ്ങൊഴിയുന്നത്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

ചാമരം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്‍റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍,കാക്കകുയിൽ, ചന്ദ്രലേഖ, ഓടരുതമ്മാവാ ആളറിയാം,  മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, സൈറ, മാര്‍ഗം, സർവകലാശാല , ചിത്രം  തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ചിത്രങ്ങളില്‍ പ്രധാനവേഷത്തില്‍ എത്തിയ താരം ഇന്ത്യന്‍, അന്യന്‍  തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു

കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനവും ചെയ്ത അഭിനയത്തിലെ എല്ലാ രസങ്ങളെയും സ്ക്രീനിൽ അവതരിപ്പിച്ച നെടുമുടി വേണു മികച്ച പാട്ടുകാരൻ കൂടിയായിരുന്നു.നാടകത്തിലും, കഥകളിയിലും,  മൃദംഗത്തില്ലും എല്ലാ കമ്പമുണ്ടായിരുന്ന താരം മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് (1990) മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് (1981 , 2003) ദേശിയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക അവാര്‍ഡ് (2003) തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.