All Categories

Uploaded at 1 week ago | Date: 11/10/2021 15:46:03

തിരുവനന്തപുരം: അതുല്യ നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം. ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു 

തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്‍റെ 'ഇന്ത്യന്‍ 2' വിലും അദ്ദേഹം വേഷമിടും എന്ന്  വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ മരണം കവർന്നെടുത്തത്.

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിംഗിന് കാത്തിരിക്കുന്ന മരയ്ക്കാർ അറബ്ബിക്കടലിന്‍റെ സിംഹത്തിലും പ്രധാനവേഷത്തിൽ അഭിനയിച്ച താരം അമ്പത് വർഷത്തോളം സിനിമയുടെ അവിഭാജ്യഘടകമായിരുന്നു. 500 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരം  അന്യഭാഷാചിത്രങ്ങളിലും കമൽ ഹാസൻ ചിത്രം ദശാവതാരത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.