All Categories

Uploaded at 3 weeks ago | Date: 02/11/2021 11:23:46

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പുറത്തുവന്നു. 720 മാര്‍ക്ക് നേടി ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. ഇതില്‍ രണ്ട് മലയാളികളും. ഹൈദരാബാദിലെ മൃണാള്‍ കുട്ടേരി, മുംബൈയിലെ കാര്‍ത്തിക ജി നായരുമാണ് ഒന്നാം സ്ഥാനത്തെത്തിയ മലയാളികള്‍. ഡല്‍ഹി സ്വദേശിയായ തന്‍മയ് ഗുപ്തയാണ് റാങ്ക് പങ്കിട്ട മൂന്നാമത്തെയാള്‍. 

ആലപ്പുഴ സ്വദേശി എസ് ഗൗരി ശങ്കറാണ് കേരളത്തില്‍ ഒന്നാമത്. 715 മാര്‍ക്കോടെ ദേശീയതലത്തില്‍ 17-ാം റാങ്കുണ്ട്. സുനില്‍ കുമാറിന്റെയും രേഖയുടെയും മകനാണ്. 

തൃശൂര്‍ സ്വദേശിനി വൈഷ്ണ ജയവര്‍ധന്‍ (710 മാര്‍ക്ക്,23-ാം റാങ്ക്), കോട്ടയം സ്വദേശി ആര്‍ കവിനേഷ് (710 മാര്‍ക്ക്, 31-ാം റാങ്ക്) എന്നിവരാണ് ആദ്യ 50ലെ മറ്റു മലയാളികള്‍.

ദേശീയ തലത്തിലെ ഉയര്‍ന്ന റാങ്കുകാരുടെ വിവരങ്ങള്‍ നാഷനല്‍ ടെസ്റ്റിങ് ഏജെന്‍സി പുറത്തുവിടും. കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ നടന്നത്. ഈ വര്‍ഷം 16 ലക്ഷത്തിലേറെ പേര്‍ പരീക്ഷയെഴുതി.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.