തൊടുപുഴ :ന്യൂമാൻ കോളേജ് എൻ സി സിയുടെ നേതൃത്വത്തിൽ കോളേജ് സമൂഹം ഒരുമിച്ച് സംഘടിപ്പിക്കുന്ന ഷെയർ എ ബ്രെഡ് പദ്ധതി പുനരാരംഭിച്ചു. സമൂഹത്തിലെ അവശരും നിരാലംബരുമായ വ്യക്തികൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി 2013 ൽ ആരംഭിച്ച സംരംഭം 2020 കോവിഡ്-19 നിമിത്തം നിർത്തലായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സമൂഹത്തിൽ നിന്നും ദിവസേനെ നൂറുകണക്കിന് ഭക്ഷണപ്പൊതികൾ ആണ് പദ്ധതിയുടെ കീഴിൽ സമാഹരിക്കുന്നത്. കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ തൊടുപുഴ മൈലക്കൊമ്പിൽ പാർശ്വവൽക്കരിക്കപ്പെട്ട മാനസികരോഗികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ദിവ്യരക്ഷാലയത്തിൽ എത്തിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രമുഖമായ പ്രവർത്തനം. വിവിധ സാമൂഹിക പ്രവർത്തനങ്ങളും ചിട്ടയായ മിലിട്ടറി പരിശീലനവും അനുബന്ധ നേട്ടങ്ങളും വഴി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ മികച്ച എൻസിസി യൂണിറ്റ് എന്ന സ്ഥാനം അലങ്കരിക്കുന്ന ന്യൂമാൻ എൻ സി സിയുടെ സാമൂഹിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പദ്ധതി ന്യൂമാൻ കോളേജിന്റെ ബെസ്റ്റ് പ്രാക്ടീസുകളിൽ പ്രമുഖമായ സംരംഭമാണ്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അധ്യക്ഷത വഹിച്ചു. 18 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ലാൻസ് ഡി റോഡ്രിഗസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ന്യൂമാൻ കോളേജ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു, ദിവ്യരക്ഷാലയം ഡയറക്ടർ ടോമി മാത്യു , വൈസ് പ്രിൻസിപ്പൽ സാജു അബ്രഹാം, കോളേജ് ബർസാർ ഫാ.ബെൻസൺ എൻ ആന്റണി ,തൊടുപുഴ വിജ്ഞാന മാതാ പള്ളി വികാരി ഫാദർ ജോർജ് കാര്യാമഠം എന്നിവർ പ്രസംഗിച്ചു . പ്രവർത്തനങ്ങൾക്ക് സീനിയർ അണ്ടർ ഓഫീസർ ജോമി ജോർജ്,അണ്ടർ ഓഫീസേഴ്സ് അമൽ രവീന്ദ്രൻ സി ടി, സഫ്വാന ഫാത്തിമ, സി എസ് എം ജോഷ്വ ഷാജി, ആര്യ വിനീത് സി ക്യു എം എസ് സോണൽ റോയി എന്നിവർ നേതൃത്വം വഹിച്ചു
idukki
SHARE THIS ARTICLE