തൊടുപുഴ: റാവുത്തര്‍ ഫെഡറേഷന് ഇടുക്കി ജില്ലാ കമ്മറ്റി എം ജി യൂണിവേഴ്സിറ്റി പരീക്ഷയില്‍ ് റാങ്കു്കളും ഉന്നതവിജയവും കരസ്ഥമാക്കിയ ന്യൂമാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്കി ആദരിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജി മോള് തോമസിന്റെ ആദ്യക്ഷതയില്‍ കൂടിയ അനുമോദനയോഗം കേന്ദ്രസര്‍ക്കാരിന്റെ ഹോണറ റി കോണ്്സലറും റിസോഴ്സ് പേഴ്സണുമായ ഡോ. കെ എച്ച് ഷാജഹാന് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്ദ് മുഹമ്മദ് റാവുത്തര്‍ ഫെഡറഷനെ കുറിച്ച് വിദ്യാര്‍ഥികളോട് സംവാദിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രെട്ടരിയേറ്റ് മെമ്പര്‍ കെ എം എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സക്കീര്‍ ,ജില്ലാ വൈസ് പ്രസിഡന്റ് കെ ഐ ഷാജി, ജില്ലാ കമ്മിറ്റി അംഗം ഷഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നാം റാങ്ക് ജേതാവ് അപര്‍ണ അനില്‍ മറുപടി പ്രസംഗം നടത്തി.
ജില്ലാ ജന സെക്രട്ടറി പി കെ മൂസ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ഇസ്മായില്‍ പനക്കന്‍ നന്ദിയും പറഞ്ഞു
kerala
SHARE THIS ARTICLE