തൊടുപുഴ: NH-85 അടിമാലി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഇടുക്കി ജില്ലയിൽ കുമളിക്ക് സമീപം അവസാനിക്കുന്ന NH-185 ന്റെ 2-വരിപ്പാതയ വീതി കൂട്ടുന്നതിന് 350.75 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം. പി. ഈ റോഡിന്റെ നവീകരണം ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകുമെന്നും ജില്ലയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക്, പദ്ധതി നീണ്ടുകിടക്കുന്ന ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും വികസനം ഈ റോഡിൻറെ നവീകരണം മൂലം പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി. ബജറ്റിൽ ഈ തുക അനുവദിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയ്ക്ക് നന്ദി അറിയിക്കുന്നതായും എം. പി കൂട്ടിച്ചേർത്തു.
NH-185 ന്റെ 2-വരിപ്പാത വീതി കൂട്ടുന്നതിന് 350.75 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം. പി.
