ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന് ജോസഫ് നേതൃത്വം നല്‍കും. നിമിഷപ്രിയയെ ദയാധനം നല്കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രിംകോടതി റിട്ടയേഡ് ജഡ്ജി ഏകോപിപ്പിക്കുക.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം മധ്യസ്ഥം വഹിക്കും. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് നിമിഷ പ്രിയ. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഉന്നത ദൗത്യസംഘത്തെ നിയോഗിച്ചത്.
നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് വിഗദ്ധ സമിതി രൂപീകരിക്കുമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വേണു രാജാമണി, ടിപി ശ്രീനിവാസന് എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. സാമൂഹിക നിയമരംഗത്തെ പ്രമുഖരേയും സമിതിയില്‍ ഉള്‍പ്പെടുത്തും. സമിതിയുടെ ഘടനയില്‍ കൂടിയാലോചനകള്‍ ഉടന്‍ തുടങ്ങുമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് അറിയിച്ചു. ഒരു ജീവന് രക്ഷിക്കാനുള്ള ശ്രമത്തിന് പരമാവധി പ്രയത്നിക്കുമെന്നും ജസ്റ്റിസ് കുര്യന് ജോസഫ് വ്യക്തമാക്കി.
india
SHARE THIS ARTICLE