All Categories

Uploaded at 1 month ago | Date: 12/04/2022 22:18:06

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി.

ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​ന് സാ​ധി​ക്കി​ല്ലെ​ന്നും കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ബ്ല​ഡ് മ​ണി ന​ല്‍​കി കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

അ​തേ​സ​മ​യം, യെ​മ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ നി​മി​ഷ പ്രി​യ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ബ​ന്ധു​ക്ക​ൾ​ക്ക് അ​ട​ക്കം യെ​മ​നി​ലേ​ക്ക് യാ​ത്ര​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നു​മു​ള്ള മു​ൻ​നി​ല​പാ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ചു. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.