All Categories

Uploaded at 1 month ago | Date: 27/11/2021 15:11:07

നീതി ആയോഗ് പുറത്ത് വിട്ട ദാരിദ്ര്യ സൂചിക വെച്ച് ഏറ്റവും കുറവ് ദാരിദ്ര്യമുള ഇന്ത്യയിലെ സംസ്ഥാനം കേരളമാണ്. എന്നാല്‍ കണക്ക് അല്‍പം പഴയതാണെന്ന് കോണ്‍ഗ്രസ്. നീതി ആയോഗ് പുറത്ത് വിട്ടത് 2015 -16 കണക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച പിണറായി വിജയന്‍ വരെ നേട്ടത്തെ അഭിമാനമായി കാണുകയാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.മെട്രോയും, അന്താരാഷ്ട്ര ടെര്‍മിനലും, പാലങ്ങളും, റോഡുകള്‍ വികസനത്തിന്റെ വലിയ നേട്ടങ്ങള്‍ കൊണ്ടുവന്ന കാലമാണ് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാര്‍. ഇതിനൊപ്പം സാധാരണക്കാരനെയും, അരികുവത്ക്കരിക്കപ്പെട്ടവനെയും ചേര്‍ത്ത് പിടിക്കുന്ന നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്ന കണക്കുകളില്‍ വ്യക്തമാവുന്നത് എന്നും പ്രതിപക്ഷ നിരയിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമാണ്. 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നതാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവില്‍ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020 - 21 കാലയളവിലെ പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് നിലവിലെ റിപ്പോര്‍ട്ടിലെ നില തുടരുവാന്‍ കഴിയുമോ എന്നുള്ളത് സംശയമാണ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.


kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.