ഒമാനിൽ മരിച്ച നോബിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും
രാജാക്കാട്: കഴിഞ്ഞ വെള്ളിയാഴ്ച ഒമാനിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായ രാജാക്കാട് സ്വദേശി തയ്യിൽ നോബി(40)യുടെ മൃതദേഹംബുധനാഴ്ച നാട്ടിലെത്തിക്കും.രാവിലെ 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഉച്ചക്ക് 12.30 ന് രാജാക്കാട് പരപ്പനങ്ങാടിയിലുള്ള വീട്ടിലെത്തിക്കും.2.30 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും.ഒമാനിലെ കൊട്ടാരം മ്യൂസിയത്തിലെ ടെക്നിക്കൽ സൂപ്പർവൈസർ ആയ നോബി കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയിലെ ജോലിക്ക് ശേഷം തിരിച്ച് ഗൾഫാർ കമ്പനി ക്വാർട്ടേഴ്സിൽ എത്തി രാവിലെ 7.40 ന് വീട്ടിലേക്ക് വിളിച്ച് ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നു.തുടർന്ന് കാൻ്റീനിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനായി ക്വാർട്ടേഴ്സിലേയ്ക്ക് പോയി.ഉച്ചഭക്ഷണം കഴിക്കാൻ എത്താതിരുന്നതിനെ തുടർന്ന് കാൻ്റീൻ ജീവനക്കാരൻ അന്വേഷിച്ച് ചെന്നപ്പോൾ മുറിയിൽ മരിച്ച നിലയിൽ കാണ്ടെത്തുകയായിരുന്നു.തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് 11 ഓടെ ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച അവധി ദിവസമായതിനാൽ കൂടെ താമസിച്ചിരുന്ന ആൾ ഒപ്പമില്ലായിരുന്നു.15 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന നോബി നാല് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്.വീട്ടിൽ വരുന്നതിന് മുൻപും,തിരിച്ച് പോയതിന് ശേഷവും കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയും,നെഗറ്റീവ് ആകുകയും ചെയ്തിരുന്നു ഇത്തവണത്തെ ഓണത്തിന് വീട്ടിൽ വരാനിരിക്കെയാണ് അന്ത്യം.
നെടുങ്കണ്ടം മാവടി ഞൊണ്ടിമാക്കൽ കുടുംബാംഗവും,രാജാക്കാട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുമായ ജിൻസി ആണ് ഭാര്യ.മക്കൾ: അന്ന,മെറിൻ.
ഡീൻ കുര്യാക്കോസ് എം. പി, എം. എം മണി എം.എൽ.എ എന്നിവർ എംബസിയുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.
gulf
SHARE THIS ARTICLE