All Categories

Uploaded at 1 month ago | Date: 09/05/2022 13:03:29


തൊടുപുഴ : തുടർ ഭരണ സർക്കാരിന്റെ ഒന്നാം വാർഷികം ഗംഭീരമാക്കാൻ മേലാളൻമാർ തീരുമാനിച്ചു. വളരെ നല്ല കാര്യം. ആഘോഷത്തിന് ആള് നിറക്കാൻ കണ്ടത്തിയ മാർഗ്ഗം വളരെ മോശം . സർക്കാർ വക നിർദ്ദേശം ആഘോഷത്തിന് നിറയെ ആള് വേണം. കാഴ്ച്ചകൾ നയന മനോഹരമായിരിക്കണം. അതിന് എളുപ്പ മാർഗ്ഗം എന്ത് എന്ന ചിന്തയിൽ ഒറ്റ ഉത്തരമേയുള്ളൂ. പൊതു ജനത്തെ വലക്കാൻ തങ്ങൾ തീറ്റിപോറ്റുന്ന സർക്കാർ ജീവനക്കാർ. ഉടൻ തന്നെ സർക്കുലർ ഇറക്കി. ആദ്യം ആഘോഷക്കമ്മറ്റി ആലോചന. തുടർന്ന് അതി ഗംഭീരമായ തീരുമാനം പുറത്ത് വന്നു. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 200 പേരെ വീതം പങ്കടുപ്പിക്കുക. പിന്നീട് ചിന്തിച്ചപ്പോൾ എല്ലാ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അത്രയും ജീവനക്കാർ ഇല്ല. കൂടാതെ മേലാളൻമാരുടെ കാഴ്ച്ചപ്പാടിൽ വിഢികളയ ചില സർക്കാർ ഉദ്യോസ്ഥർ ഇതിനെ ശക്തമായി എതിർത്തു.തുടർന്ന അൻപതിൽ കച്ചവടം ഉറപ്പിച്ചു. ഇന്ന് ഇടുക്കി ജില്ലയിലെ സർക്കാർ ഓഫീസകളിലെ ഹാജർ നില 10 % താഴെ. പക്ഷേ ഇന്നത്തെ ശമ്പള ചിലവ് 100 % .കാരണം അത് പൊതുജനത്തിന്റെ കാശ് ആണല്ലോ ..അത് പോയാൽ ആർക്ക് എന്ത് നഷ്ട്ടം. വിലക്കയറ്റം മുതൽ എല്ലാം മേഖലയും തകർന്ന് തരിപ്പണമായി ഇരിക്കുന്ന പൊതു ജനം ഇന്ന് ഒരാവശ്യത്തിന് സർക്കാർ ഓഫീസിൽ ചെന്നാൽ അവന് സമയ നഷ്ട്ടം, സാമ്പത്തിക നഷ്ട്ടം, മാനഹാനി, മന: സുഖകുറവ്, അടങ്ങാത്ത ദേഷ്യം തുടങ്ങിയവ സൗജന്യമായി കിട്ടും .. നിർമ്മാണ മേഖല സ്തംഭനവസ്ഥയിൽ, കൂലിപ്പണി ഉണ്ടങ്കിൽ ഉണ്ട് , വ്യാപാര മേഖല തകർന്ന് തരിപ്പണം ഇതൊന്നും സർക്കാരിന് പ്രശ്നമല്ല. ആഘോഷം നന്നാവണം. അവിടെ പതിപ്പിക്കുന്ന പോസ്റ്ററിൽ ഒരു വാചകം നിർബന്ധം .. സർക്കാർ ഒപ്പമുണ്ട് :: കരുതലോടെ ... പൊതു ജനത്തിന് ആദ്യം തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഏതോ ഇവന്റ് മാനേജ്മെന്റ് ഉണ്ടാക്കിയ ഈ പരസ്യം തങ്ങളെ ഉദ്ധേശിച്ചാണന്ന്. പക്ഷേ ഇപ്പോൾ കാര്യം പിടികിട്ടി. ഇത് സർക്കാർ ജീവനക്കാരെ മാത്രം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ഒരു മാസത്തിലധികമായി സർക്കാർ ഓഫീസുകളിൽ ജീവനക്കാർ  പകുതിയിൽ താഴെ .കാരണം യൂണിയൻ ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല സമ്മേളനങ്ങൾ കാരണം. പ്രാധാന്യം ഇത്തരം കാര്യങ്ങളിലാണ്. കാര്യങ്ങൾ നടത്തേണ്ടവർ വീണ്ടും വന്ന് കാലു  പിടിച്ചു കൊള്ളും. അത് ഉദ്യോഗസ്ഥ വൃന്തത്തിനറിയാം. മറ്റ് മാർഗ്ഗങ്ങൾ പൊതുജനത്തിനുമില്ല. അതാണ് ഇവരുടെ അഹങ്കാരം. ഇത്തരം ആഘോഷങ്ങൾ അവധി ദിവസങ്ങളിൽ ആക്കിയൽ എന്താണ് കുഴപ്പം.' പൊതുജനത്തിനെ വലച്ച് നടത്തണം ഇത്തരം ആഘോഷങ്ങൾ എന്ന് ആർക്കാണ് നിർബന്ധം . കേരളത്തിൽ വികസന കുതിപ്പ് കൊണ്ടുവരാൻ വെറുതേ മറ്റ് രാജ്യങ്ങളിൽ പോകേണ്ട കാര്യമില്ല. സർക്കാർ സർവീസുകൾ എങ്ങനെ മാതൃക പരമാക്കാം എന്ന് ചിന്തിച്ചാൽ മതി. വികസനം താനെ വരും. പിന്നെ പഠനത്തിന്റെ പേരിൽ ഒരു വിനോദ യാത്രയാണ് പൊതുജനമെന്ന കഴുതയുടെ ചിലവിൽ ഉദ്ധേശിക്കുന്നതെങ്കിൽ നടക്കട്ടെ .... പക്ഷേ പൊതുജനം സർക്കാർ പറയുന്നതു പോലെ കരുതിയിരിക്കണം ... സർക്കാരിന്റെ കരുതൽ നമ്മുടെ കാര്യത്തിൽ അല്ല : വേറെ ചില ചുറ്റിക്കളികളിൽ ആണ് . മറക്കണ്ട :: : കരുതി തന്നെ ഇരിക്കുക..

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.