All Categories

Uploaded at 1 week ago | Date: 09/10/2021 20:59:07

തിരുവനന്തപുരം: സവാളയ്ക്കും തക്കാളിക്കും വില കുതിച്ചുകയറുന്നു. ഏതാനും ദിവസം മുമ്പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ എഴുപതു രൂപ വരെയാണ് വില. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന.  20 രൂപയായിരുന്ന സവോളയുടെ വില
. കേരളത്തില്‍ വില പലയിടത്തും 50 രൂപയ്ക്ക് മുകളിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ 120 ലേക്ക് സവോള വില എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. കര്‍ണാടകയില്‍ തന്നെ ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലകളില്‍ കിലോയ്ക്ക് അറുപതു രൂപയാണ് തക്കാളി വില.

. കര്‍ണാടകയിലെ കാര്‍ഷിക മേഖലകളായ ചിക്കബല്ലാപുര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളില്‍ മഴ ശക്തമായിരുന്നു. അന്‍പതു ശതമാനമെങ്കിലും വിളവു കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍നിന്നും തക്കാളിയുടെ വരവില്‍ വന്‍ കുറവു നേരിടുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ നില തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വില നൂറു കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാള വില 20 ല്‍ നിന്ന് 50ലേക്കാണ് കുതിച്ച് കയറിയിരിക്കുന്നത്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.