All Categories

Uploaded at 1 week ago | Date: 16/11/2021 14:49:01

ക്ഷേത്രങ്ങളുടെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിക്കപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം. ഏത് തരത്തില്‍ തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്നീ വിഷയങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല. ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ ഏതെങ്കിലും വീഴ്ച സംബന്ധിച്ചതാണ് വിഷയമെങ്കില്‍ കോടതികള്‍ക്ക് ഇടപെടാം. തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ദര്‍ശനം അനുവദിക്കുന്നതില്‍ ക്രമക്കേടോ, വിവേചനമോ സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. അതിന് ദേവസ്വത്തോട് നിര്‍ദേശിക്കാം എന്നും കോടതി വ്യക്തമാക്കി.തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ പൂജ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ദേവസ്വം കൃത്യമായി നടത്തുന്നില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഇത് സംബന്ധിച്ച ഹര്‍ജി നേരത്തെ ആന്ധ്രപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് ഹിമ കൊഹ്ലി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഹര്‍ജിയില്‍ പിന്നീട് ഉത്തരവ് ഇറക്കും.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.