All Categories

Uploaded at 1 week ago | Date: 18/07/2021 17:31:13

നാളെ തുടങ്ങുന്ന ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ കടുത്ത ആയുധങ്ങളുമായി പ്രതിപക്ഷം. വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ കൈപ്പിടിയിലെത്തിച്ചേര്‍ന്ന സമയം കൂടിയാണ് ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. രാജ്യത്ത് പതിനായിരണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയ്ക്ക് ശേഷം ഇതാദ്യമായാണ് ലോക്‌സഭ സമ്മേളിക്കുന്നത്.

അതിനിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗം ഇന്ന് നടന്നു. കൂടാതെ പ്രതിപക്ഷ കക്ഷികളിലേയും ഭരണകക്ഷിയിലേയും കക്ഷികളുടെ നിരവധി യോഗങ്ങളാണ് ലോക്‌സഭാസമ്മേളനത്തിന് മുന്നോടിയായി നടക്കുന്നത്.
കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ച്ച പ്രധാന ആയുധമായി പ്രതിപക്ഷം എടുത്തുപയോഗിക്കുമെന്ന് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

ശശി തരൂര്‍ കഴിഞ്ഞ ദിവസം കൊവിഡില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമായിരുന്നുവെന്നും അക്കാര്യം ലോക്‌സഭയില്‍ ഉയര്‍ത്തുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് കേന്ദ്ര സര്‍ക്കാരിന് ലോക്‌സഭയില്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന മറ്റൊരു പ്രതിപക്ഷകക്ഷി. ബംഗാളില്‍ ബി ജെ പിയെ തകര്‍ത്തെറിഞ്ഞതിന് ശേഷം വര്‍ഷകാല സമ്മേളനത്തിന് എത്തുന്ന പാര്‍ട്ടി എം പിമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

രാജ്യത്ത് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വില ലോക്‌സഭയില്‍ ചോദ്യമായി ഉയര്‍ത്തപ്പെടും. അന്തരാഷ്ട്ര വിപണിയില്‍ കുറയുമ്പോഴും രാജ്യത്തെ ഇന്ധന വില വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസിന് ആക്ഷേപമുണ്ട്. ഉയരുന്ന നാണയപ്പെരുപ്പവും മോദി സര്‍ക്കാരിന് സഭയില്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കും.

അതിനിടെ ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ 30 പുതിയ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് അറിയുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ബി ജെ പിയ്ക്കും എന്‍ ഡി എ കക്ഷികള്‍ക്കും എത്രത്തോളം സാധ്യമാകുമെന്ന് വിലയിരുത്താനാവില്ല.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.