All Categories

Uploaded at 1 month ago | Date: 25/07/2021 17:44:45

ഹിരോഷിമ ബോംബാക്രമണത്തില്‍ മനുഷ്യര്‍ മരണം വരിച്ചപ്പോള്‍ പെഗസസില്‍ സ്വാതന്ത്ര്യത്തിനാണ് മരണം സംഭവിച്ചതെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ ആഴ്ച്ചക്കോളത്തിലാണ് ശിവസേന എം പി സഞ്ജയ് റാവത്ത് പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയം സംബന്ധിച്ച് ശക്തമായ പ്രതികരണം നടത്തിയത്.

ഹിരോഷിമയില്‍ നടന്ന ബോബാക്രമണത്തില്‍ മനുഷ്യരാണ് മരണം വരിച്ചതെങ്കില്‍ പെഗസസില്‍ സ്വാതന്ത്രമാണ് മരണം വരിച്ചതെന്ന് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

പുതിയ സാങ്കേതിക വിദ്യ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് റാവത്ത് അഭിപ്രായപ്പെട്ടു. ”പെഗസസ് ഹിരോഷിമില്‍ നടന്ന ബോംബാക്രമണത്തില്‍ നിന്ന് വ്യത്യസ്ഥമല്ല. ഹിരോഷിമയില്‍ ജനങ്ങള്‍ മരണപ്പെട്ടു. എന്നാല്‍ പെഗസസില്‍ സ്വാതന്ത്ര്യത്തിനാണ് മരണം വരിക്കേണ്ടി വന്നത്’- സഞ്ജയ് റാവത്ത് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ശിവസേന നേതാവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇസ്രായേല്‍ സ്‌പൈവെയറിന് കോടികള്‍ മുടക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ഇസ്രായേല്‍ കമ്പനി എന്‍എസ്ഒയുടെ ഒരു ലൈസന്‍സിന് തന്നെ 60 കോടിരൂപയാണ് ചെലവഴിക്കേണ്ടതെന്നും ഇത്തരത്തില്‍ ഒരു ലൈസന്‍സ് ലഭിച്ചാല്‍ 50 ഫോണുകളാണ് ചോര്‍ത്താന്‍ സാധിക്കുകയെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ 300 ഓളം ഫോണുകളാണ് ഇവിടെ ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും 300 കോടിയാണ് ഇതിനായി ചെലവഴിക്കേണ്ടിവന്നിരിക്കുന്നതെന്നും റാവത്ത് സൂചിപ്പിച്ചു.

രാജ്യത്തിന് ചാരപ്രവര്‍ത്തനം നടത്താന്‍ ഇത്രയധികം തുക വിനിയോഗിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തിയുണ്ടോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് പെഗസസ് ചാരപ്രവര്‍ത്തനത്തെ ന്യായീകരിച്ച് രംഗത്തെത്തിയതിനേയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.