All Categories

Uploaded at 1 week ago | Date: 21/07/2021 23:31:27

ന്യൂഡല്‍ഹി: ചാരസോഫ്റ്റ്വെയറായ പെഗാസസ് ദുരുപയോഗം ചെയ്ത് ഫോണ്‍ ചോര്‍ത്തല്‍ നടന്നതിന് തെളിവുലഭിച്ചാല്‍ അന്വേഷിക്കാമെന്ന് സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ. ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതികരണം.

‘ഞങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ എന്തെങ്കിലും തെളിവുലഭിച്ചാല്‍ വിശദമായ അന്വേഷണം നടത്തും. ഈ പശ്ചാത്തലത്തില്‍ ആവശ്യമാണെങ്കില്‍ പതിവുപോലെ സംവിധാനം നിര്‍ത്തലാക്കാനുള്ള നടപടിയിലേക്കും കടക്കും’- എന്നുമായിരുന്നു എന്‍എസ്ഒ വക്താവിന്‍റെ പ്രതികരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രഞ്ച് പ്രസിഡന്‍റെ ഇമ്മാനുവല്‍ മാക്രോണിന്‍റേതുള്‍പ്പടെ നിരവധി ലോകനേതാക്കളുടെ ഫോണ്‍വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് നിലവില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാണ് വിവരം. റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയരായ എന്‍എസ്ഒയുമായുള്ള സാങ്കേതിക സഹകരണങ്ങള്‍ ഉപേക്ഷിച്ചതായി ആമസോണും പ്രഖ്യാപിച്ചിരുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.