All Categories

Uploaded at 4 months ago | Date: 21/12/2021 22:09:39

പെരുമ്പിള്ളിച്ചിറ യിലും പരിസരപ്രദേശങ്ങളിലും വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും നിയന്ത്രിച്ച് ഭാവിതലമുറയെ സംരക്ഷിക്കുന്നതിനായി പെരുമ്പിള്ളി ചിറയിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു
 
 ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക  സംഘടനാ നേതാക്കൾ ,അൽ അസ്ഹർ കോളേജ് പ്രതിനിധികൾ ഹോസ്റ്റൽ ഹോം സ്റ്റേ നടത്തിപ്പുകാർ വ്യാപാരികൾ എന്നിവരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
 
 ജനകീയകൂട്ടായ്മ പ്രസിഡൻറ് റഹിം അറഫയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ  ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ പോലീസ് ഇൻസ്പെക്ടർ വി.സി വിഷ്ണു കുമാർ മുഖ്യപ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ കൃഷ്ണൻ നായർ വിഷയ അവതരണവും  എക്സൈസ് ഉദ്യോഗസ്ഥ സിന്ധു ഉദ്ബോധന പ്രസംഗവും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിചെമ്പകശ്ശേരി,വാർഡ് മെമ്പർ ലൈലാ കരീം, അൽ അസർ പോളിടെക്നിക് പ്രിൻസിപ്പാൾ ഖാലിദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
 ജനകീയ കൂട്ടായ്മ സെക്രട്ടറി നജീബ് സി.ഇ , സലിം തെക്കേക്കര, ജമ്പാർ നെല്ലിക്കുന്നേൽ, മൈതീൻ കെ.എം, മൈതീൻ കെ.എസ് ,സുധീർ മേച്ചേരിൽ,ഫൈസൽ വരിക്കോടൻ, അബ്ബാസ് ,നിസാർ തെക്കേക്കര, സി.എസ് ഷെമീർ  എന്നിവർ നേതൃത്വം നൽകി.

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.