All Categories

Uploaded at 2 weeks ago | Date: 03/10/2021 12:50:59

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിൽപ്പന വില പുതിയ സർവകാല റെക്കോഡിലെത്തി. ഇന്നത്തെ വിലക്കയറ്റത്തോടെയാണിത്. അന്താരാഷ്ട്ര എണ്ണവില വർധനയ്ക്കനുസരിച്ചുള്ള വർധന ഇപ്പോഴും എണ്ണക്കമ്പനികൾ നടത്തിയിട്ടില്ലെന്നാണ് എന്നിട്ടും സർക്കാർ അധികൃതർ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്നുവർഷത്തെ ഉയർന്ന നിലയിലാണ്. 

തുടർച്ചയായി മൂന്നാം ദിവസവും പെട്രോൾ വില ലിറ്ററിന് 25 പൈസയാണു വർധിപ്പിച്ചത്; ഡീസലിനു 30 പൈസയും. ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 102.39 രൂപയായിട്ടുണ്ട്. മുംബൈയിൽ 108.43 രൂപയായി. ഡീസൽ വില ഡൽഹിയിൽ 90.77 രൂപയും മുംബൈയിൽ 98.48 രൂപയുമാണ്. പ്രാദേശിക നികുതി കൂടി കണക്കാക്കി വിവിധ സംസ്ഥാനങ്ങളിൽ വിലയിൽ വ്യത്യാസം വരുന്നു. 

എണ്ണക്കമ്പനികൾ സ്വന്തം തീരുമാനപ്രകാരമാണ് വില വർധിപ്പിക്കുന്നതെന്ന് പെട്രോളിയം സെക്രട്ടറി തരുൺ കപൂർ പറഞ്ഞു. വലിയ തോതിലുള്ള ചാഞ്ചാട്ടം ഒഴിവാക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം. സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കപൂർ പറയുന്നു. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 76.71 ഡോളറായിട്ടുണ്ട്. ഏതാണ്ട് മൂന്നുവർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. ഇതിനിടയിൽ സർക്കാർ പല തവണ നികുതി വർധിപ്പിച്ചതുകൂടി കണക്കാക്കുമ്പോഴാണ് വിൽപ്പന വില റെക്കോഡുകൾ കുറിക്കുന്നത്. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.