All Categories

Uploaded at 1 week ago | Date: 11/10/2021 11:02:47

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോളിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്.ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.39 രൂപയും പെട്രോൾ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും ഇന്നലെ ഡീസലിന് നൂറു രൂപ കടന്നിരുന്നു. ഇന്ധനവില കുതിച്ചുയരുന്നതിനിടെ ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമാണ് കേരളം. 10 മാസത്തിനിടെ 20 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ സമയത്ത്  ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധനവ് തുടർന്നു. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്. 

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.