തൊടുപുഴ :ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 23, 24, 25 തീയതികളിൽ അങ്കമാലി അഡലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന Photo Fest 2022 ന്റെ പ്രചരണ വാഹനം ഇടുക്കി ജില്ലയിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായി തൊടുപുഴയിൽ ഉദ്ഘാടന നടത്തി. ജില്ലാ പ്രസിഡന്റ് ബിജോ മങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ല സെക്രട്ടറി K M മാണി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് റോബിൻ എൻവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് തൊടുപുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ T.C രാജു തരണിയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം T. G ഷാജി, ജില്ലാ PRO സജി ഫോട്ടോ പാർക്ക്, ജില്ലാ വൈസ് പ്രസിഡന്റ് ജിയോ ടോമി, തൊടുപുഴ മേഖല പ്രസിഡന്റ് ലിൻസൺ രാഗം, മർച്ചന്റ് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ ജോസ് എവർഷൈൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ സെബാൻ ആതിര നന്ദി പറഞ്ഞു.
idukki
SHARE THIS ARTICLE