Uploaded at 3 months ago | Date: 21/01/2022 14:40:07
മൂലമറ്റം: കാട്ടുപന്നിയുടെ ആക്രമണം കുടുബനാഥന് പരിക്ക് മൂലമറ്റം ഈസ്റ്റ് പുറം ചിറയില്‍ ജോസ് 72 ന് ആണ് പരിക്കേറ്റത് ഇയാളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാധമിക ചികില്‍സ നടത്തി പറഞ്ഞയച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിയോടു കൂടി പുരയിടത്തില്‍ നിന്ന് റോഡിലേക്ക് കയറുമ്പോള്‍ കാട്ടുപന്നി വന്ന് ആക്രമിക്കുകയായിരുന്നു.200 കിലോ തൂക്കം വരുന്ന ഒറ്റയാനായിരുന്നു. അക്രമണം നടത്തിയത്. മൂലമറ്റം ഈസ്റ്റ് ലൂര്‍ദ്ദ് മൗണ്ട് പള്ളിക് സമീപമാണ് സംഭവം ഈ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്ലം രൂക്ഷമാണ്. ആലനോലിക്കല്‍ വിക്ട്രറുടെ പുരയിടത്തില്‍ നിത്യവും കാട്ടുപന്നികള്‍ കൂട്ടമായി എത്തി.നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട് പലപ്പോഴും റബ്ബര്‍ വെട്ട് നടക്കുന്ന രാവിലെയും പന്നികള്‍ വരാറുണ്ട് അപ്പോഴൊക്കെ റബ്ബര്‍മരത്തില്‍ കയറി രക്ഷപെടുകയും ഒച്ചവക്കുകയും ചെയ്യുമ്പോഴാണ് പന്നി പോകുന്നത്. പന്നിയെ വെടിവയ്ക്കാന്‍ രണ്ട് പേര്‍ക്ക് ലൈസന്‍സ് കൊടുത്തിട്ടുണ്ടങ്കിലും അവര്‍ ചെല്ലുമ്പോള്‍ പന്നിയെ കാണാറില്ല. ഇനി പറമ്പുടമക്ക് പന്നിയെ വെടിവയ്ക്കാന്‍ ലൈസന്‍സ് കൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
idukki
SHARE THIS ARTICLE