തൊടുപുഴ : മഴക്കാലത്തോട് അനുബന്ധിച്ച് മോഷണം മുതലായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സേഫ് ഇടുക്കി എന്ന പേരില്‍ ഇടുക്കി ജില്ലാ പോലീസ് പദ്ധതി ആവഷ്കരിച്ചിട്ടുള്ളതാണ്. ആയതുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് സബ്ബ് ഡിവിഷന് ഡിവൈഎസ്പി മാരുടെ മേല്‍നോട്ടത്തില്‍ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ചും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സംയുക്തമായി പട്രോളിംഗ് നടത്തുന്നതും അടഞ്ഞുകിടക്കുന്നതും ഒറ്റപ്പെട്ടതുമായ വീടുകള്‍, ആരാധനാലയങ്ങള്‍, ബാങ്കുകള്‍, എടിഎം കൌണ്ടറുകള്‍ , ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ , വ്യാപാര സ്ഥാപനങ്ങള്‍, എന്നിവയില്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നതും ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പൊതുവായും സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ ഉപയോഗിച്ചിട്ടുള്ള നിരീക്ഷണം ശക്തമാക്കുന്നതും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സുസ്ഥിര നടപടികള്‍ സ്വീകരിച്ചുവരുന്നു. കൂടാതെ വീടുകള്‍ അടച്ച് ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവര്‍ അയല്‍വാസികളെയും പോലീസിലും വിവരം അറിയിക്കേണ്ടതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
idukki
SHARE THIS ARTICLE