പത്തനംതിട്ട
: സ്ത്രീകളെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട
സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമായ കുറ്റമാണെന്ന് എസ്പി
ആരോപിച്ചു. ഇയാള്‍ക്ക് എതിരെ നേരത്തെ എസ്പിക്ക് യുവതി പരാതി നല്‍കിയിരുന്നു
. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ്
അഭിലാഷിനെതിരെ നടപടിയെടുത്തത്
കഴിഞ്ഞ
ദിവസം കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസില്‍ പത്തനംതിട്ട പൊലീസ്
കസ്റ്റഡിയിലെടുത്തിരുന്നു . ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍
കസ്റ്റഡിയില്‍ എടുത്തിരുന്നു . ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ
ആവശ്യത്തിന് ഉപയോഗിക്കുകയും , കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത്
അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും
ചെയ്തു . പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം
വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു .
യുവതിയുടെ
ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു .
തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു . കസ്റ്റഡിയിലെടുത്ത
പ്രതിയും തന്റെ ഫോണ്‍ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി
നല്‍കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷ്യല്‍
ബ്രാഞ്ച് അന്വേഷണം നടത്തുകയും ഡിവൈഎസ്പി ഫോണ്‍ പിടിച്ചെടുക്കുകയും
ചെയ്തിരുന്നു.
kerala
SHARE THIS ARTICLE