All Categories

Uploaded at 3 weeks ago | Date: 24/09/2021 12:02:01

ന്യൂ ഡെൽഹി: തുടർച്ചയായി 20 ദിവസത്തിന് ശേഷം കേരളത്തിൽ ഡീസല്‍ വിലയില്‍  വര്‍ധനവ്.  ലിറ്ററിന് 23 പൈസയാണ് കൂടിയത്. നിലവിൽ കൊച്ചിയിൽ ഡീസൽ വില ലിറ്ററിന് 93.72 രൂപയായി ഉയർന്നു. അതെ സമയം പെട്രോൾ വില ലിറ്ററിന് 101.41 രൂപയാണ്. ജൂലൈ 15 നായിരുന്നു നേരത്തെ വിലയില്‍ മാറ്റം വന്നത്.

കേരളത്തിൽ പെട്രോള്‍ വിലയിൽ കാര്യമായി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കാത്തതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ സാധിക്കാത്തത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.