ശ്രീനഗർ: ജമ്മുകശ്മീരില്‍ 20,000 കോടിരൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനകാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകാഷ്മീർ പുതിയ മാതൃകയാകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
25 വര്‍ഷത്തിനകം കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും വികസനത്തിന്റെ സന്ദേശവുമായാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നത്. ജമ്മുവില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകും. ഇവിടെ ജനാധിപത്യം താഴെ തട്ടില്‍ എത്തിയത് അഭിമാനകരമാണ്. ജനാധിപത്യത്തിലും വികസനത്തിലും കാശ്മീര്‍ രാജ്യത്തിന് മാതൃകയാണ്. വര്‍ഷങ്ങളായി സംവരണാനുകൂല്യം കിട്ടാത്തവര്‍ക്ക് ഇപ്പോള്‍ അത് ലഭിക്കുന്നു. അംബേദ്കറുടെ സ്വപ്നം മോദി സര്‍ക്കാര്‍ സഫലമാക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ 8 കിലോമീറ്റര്‍ നീളമുള്ള ബനിഹാള്‍- ഖാസികുണ്ട് തുരങ്കം മോദി രാജ്യത്തിന് സമർപ്പിച്ചു. 2 ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. 3,100 കോടി രൂപ ചെലവിൽ നിർമിച്ച ബനിഹാൽ-ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യും. ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിർവഹിച്ചു.
india
SHARE THIS ARTICLE