All Categories

Uploaded at 3 months ago | Date: 13/10/2021 14:29:57

ല​​​ഖിം​​​പു​​​ർ ഖേ​​​രി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ഖിം​​​പു​​​ർ ഖേ​​​രി​​​യി​​​ലു​​​ണ്ടാ​​​യ അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കുമെന്നു കർഷക നേതാക്കൾ. ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ കർഷകർ പ്രക്ഷോഭത്തിൽ പങ്കാളികളാകുമെന്ന് അവർ വ്യക്തമാക്കി. മന്ത്രിയുടെ മകൻ ആ​​​ശി​​​ഷ് മി​​​ശ്ര അറസ്റ്റിലായി ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. അജയ് മിശ്ര മന്ത്രിസ്ഥാനത്തിരിക്കുമ്പോൾ നിയമപാലനം ശരിയായ വിധത്തിൽ നടക്കില്ലെന്ന ആശങ്ക കർഷകർക്കുണ്ട്. നേരത്തേ, കർഷകർക്കെതിരേ പ്രകോപനപരമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു കേന്ദ്ര മന്ത്രിയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

കൊ​​​ല്ല​​​പ്പെ​​​ട്ട നാ​​​ലു ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും മാധ്യമ പ്രവർത്തകനും വേണ്ടി പ്രാ​​​ർ​​​ഥി​​​ക്കാ​​​നും അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​നും ഇ​​​ന്ന​​​ലെ ക​​​ർ​​​ഷ​​​ക യൂ​​​ണി​​​യ​​​നു​​​ക​​​ൾ ന​​​ട​​​ത്തി​​​യ ച​​​ട​​​ങ്ങി​​​ൽ രാജ്യത്തിന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​​ത്തി​​​യ ഇരുപതിനായിരത്തോളം കർഷകർ പങ്കെടുത്തു എന്നാണു കണക്കാക്കുന്നത്. നിരവധി കർഷകരെ ഖേരിയുടെ അതിർത്തികളിൽ പൊലീസ് തടഞ്ഞിട്ടും ഇതാണു സ്ഥിതിയെന്ന് അവർ അവകാശപ്പെടുന്നു. അക്രമസംഭവങ്ങളുണ്ടായതിന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയായിരുന്നു അന്ത്യാഞ്ജലി ‍അർപ്പിക്കാനുള്ള ചടങ്ങു നടന്നത്.

രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ വേ​​​ദി​​​യി​​​ൽ ക​​​യ​​​റ്റി​​​ല്ലെ​​​ന്ന് നേ​​​ര​​​ത്തേ ത​​​ന്നെ ക​​​ർ​​​ഷ​​​ക നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ച​​​ട​​​ങ്ങി​​​നെ​​​ത്തി സ​​​ദ​​​സി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ൽ ഇ​​​രു​​​ന്നു. സ​​​മാ​​​ജ് വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളാ​​​യ രാം ​​​പാ​​​ൽ സി​​​ങ് യാ​​​ദ​​​വ്, ഡോ. ​​​ആ​​​ർ.​​​എ. ഉ​​​സ്മാ​​​നി, ആ​​​ർ​​​എ​​​ൽ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​യ​​​ന്ത് ചൗ​​​ധ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

ഇന്നലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് പ്രി​​​യ​​​ങ്ക മ​​​റ്റു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ച​​​ട​​​ങ്ങു ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. വേ​​​ദി​​​യി​​​ലി​​​രി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക നേ​​​താ​​​ക്ക​​​ളെ താ​​​ഴെ നി​​​ന്നു കൈ​​​കൂ​​​പ്പി വ​​​ണ​​​ങ്ങി​​​യ ശേ​​​ഷം സ​​​ദ​​​സി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ൽ ഇ​​​രുന്നു. സം​​​യു​​​ക്ത കി​​​സാ​​​ൻ മോ​​​ർ​​​ച്ച, ബി​​​കെ​​​യു നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത്ത്, ദ​​​ർ​​​ശ​​​ൻ സി​​​ങ് പാ​​​ൽ, ജോ​​​ഗീ​​​ന്ദ​​​ർ സി​​​ങ് ഉ​​​ഗ്രാ​​​ൻ, ധ​​​ർ​​​മേ​​​ന്ദ്ര മാ​​​ലി​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ​​​യും ബ​​​ന്ധു​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ന​​​ത്ത സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ച​​​ട​​​ങ്ങു ന​​​ട​​​ന്ന ടോ​​​ണി​​​ക ഗ്രാ​​​മ​​​ത്തി​​​ൽ ല​​​ക്നൗ ക​​​മ്മി​​​ഷ​​​ണ​​​ർ, എ​​​ഡി​​​ജി, ഐ​​​ജി തു​​​ട​​​ങ്ങി​​​യ സീ​​​നി​​​യ​​​ർ പൊ​​​ലീ​​​സ് ഓ​​​ഫി​​​സ​​​ർ​​​മാ​​​ർ ക്യാം​​​പ് ചെ​​​യ്യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. പൊ​​​ലീ​​​സി​​​നു പു​​​റ​​​മേ അ​​​ർ​​​ധ സൈ​​​നി​​​ക വ്യൂ​​​ഹ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ച്ചു.ഇ​​​തി​​​നി​​​ടെ, അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ കേ​​​ന്ദ്ര മ​​​ന്ത്രി അ​​​ജ​​​യ് മി​​​ശ്ര​​​യു​​​ടെ മ​​​ക​​​ൻ ആ​​​ശി​​​ഷ് മി​​​ശ്ര​​​യെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് പൊ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്യുകയാണ്. ഇ​​​ന്ന​​​ലെ മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് കോ​​​ട​​​തി ആ​​​ശി​​​ഷി​​​നെ പൊ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ക്രൈം ​​​ബ്രാ​​​ഞ്ച് ഓ​​​ഫി​​​സി​​​ലേ​​​ക്കാ​​​ണ് ആ​​​ശി​​​ഷി​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കൊ​​​ണ്ടു​​​പോ​​​യ​​​ത്.

അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ശേ​​​ഖ​​​ർ ഭാ​​​ര​​​തി എ​​​ന്ന ഒ​​​രാ​​​ളെ​​​ക്കൂ​​​ടി ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റു ചെ​​​യ്തി​​​ട്ടു​​​ണ്ട്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ‍യാ​​​ളെ 14 ദി​​​വ​​​സ​​​ത്തെ ജു​​​ഡീ​​​ഷ്യ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ അ​​​യ​​​ച്ചു. ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​ന് പൊ​​​ലീ​​​സ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​സി​​​ൽ ഇ​​​തു​​​വ​​​രെ നാ​​​ലു പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.