അടിമാലി: ഗുരുക്കൻമാരെ മറക്കുന്നതു കൊണ്ടാണ് മനുഷ്യന്റെ ജീവിതത്തിൽ വഴി തെറ്റി പോകുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുല്ലുകണ്ടം ശീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരി മനുഷ്യനെ പലതും പഠിപ്പിച്ചു. സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, കൂട്ടായ്മയുടെയും അർത്ഥങ്ങൾ പ്രാവർത്തികമാക്കാൻ നമ്മെ പഠിപ്പിച്ചു. പ്രാണവായുവിന്റെ വില നമ്മൾ അറിഞ്ഞു. ഇതുപോലുള്ള ചടങ്ങുകൾ തീഷ്ണമായ വിശ്വാസമുണ്ടാക്കി മനുഷ്യനെ നേർവഴിയ്ക്കു നടത്താനുള്ള പ്രേരണയാകുമെന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം പ്രസിഡന്റ് ജയൻ ചാഴിക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യജ്ഞാചാര്യൻ സർവ്വ ശ്രീ നീലംപേരൂർ പുരുഷോത്തമ ദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റ്റി.പി.മൽക്ക, എസ്.എൻ.ഡി.പി.അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ, ജയൻ, കെ.കെ.ജി ജിമോൻ, രാജു വീട്ടിയ്ക്കൽ എന്നിവർ പങ്കെടുത്തു.
LOCAL NEWS
SHARE THIS ARTICLE