All Categories

Uploaded at 1 month ago | Date: 31/07/2021 15:32:32

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ കമാൻഡർ അബു സെയ്ഫുള്ളയെയാണ് വധിച്ചത്. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹംഗൽമാർഗിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് കശ്മീർ ഐജി വിജയകുമാർ അറിയിച്ചു.

അദ്നാൻ, ഇസ്മായേൽ, ലാംബൂ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ബന്ധു കൂടിയാണ് ഇയാൾ. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു ഭീകരനെയും വധിച്ചിട്ടുണ്ട്. 2019ൽ  നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.