All Categories

Uploaded at 1 month ago | Date: 30/07/2021 13:09:30

ന്യൂഡൽഹി: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മാർഗനിർദേശങ്ങൾ പിന്തുടരാനും കേരളത്തിലെ ജനങ്ങളോട് അഭ്യർഥിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തു കൊവിഡ് കേസുകൾ കുതിച്ചുക‍യറുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ അഭ്യർഥന.

 തുടർച്ചയായി മൂന്നു ദിവസം 22,000ലേറെ പുതിയ കേസുകൾ കേരളത്തിൽ കണ്ടെത്തി. കേന്ദ്ര സർക്കാർ വിദഗ്ധരുടെ ആറംഗ സംഘത്തെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുകയാണ്. കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ സഹോദരീ സഹോദരൻമാർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ഞാൻ അഭ്യർഥിക്കുകയാണ്- വയനാട്ടിൽ നിന്നുള്ള എംപി കൂടിയായ രാഹുൽ ട്വീറ്റ് ചെയ്യുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.