All Categories

Uploaded at 1 month ago | Date: 18/09/2021 21:44:54

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തിയതിനെ കുറിച്ച് വാചാലനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ ദിവസവും പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.ഇത്തരത്തിലൊരു നീക്കമാണ് ഇപ്പോള്‍ രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം രണ്ടര കോടി ജനങ്ങള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിരുന്നു.
വരുന്ന ഓരോ ദിവസങ്ങളിലും കൂടുതൽ വാക്‌സിനേഷനുകള്‍ നടത്താന്‍ കഴിയട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്‍റെ ആശംസ അറിയിച്ചിരിക്കുന്നത്.

രണ്ടര കോടി ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്തിനാണ് ഇതിനായി പ്രധാനമന്ത്രിയുടെ ജന്മദിനത്തിനായി കാത്തിരിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ഡിസംബര്‍ 31നായിരുന്നുവെങ്കില്‍ രണ്ടര കോടി ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാന്‍ ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷന്‍ എന്നുള്ളത് പിറന്നാള്‍ കേക്ക് മുറിക്കുന്നതുപോലെയല്ലെന്നും  നീണ്ട ദിവസങ്ങള്‍ നീളുന്ന കര്‍മ പരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു.പിറന്നാള്‍ ദിവസം കൂടുതല്‍ ചെയ്തതിനാൽ കാര്യമില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.