All Categories

Uploaded at 1 week ago | Date: 07/10/2021 13:17:42

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. നീണ്ടു നിന്ന അനശ്ചിതത്വങ്ങള്‍ക്കിടെയാണ് ലഖിംപൂര്‍ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് നേതാക്കളായ പ്രിങ്കയ്ക്കും രാഹുലിനും അനുമതി ലഭിച്ചത്. ലഖിംപൂര്‍ യാത്രയ്ക്കിടെ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയും യാത്രാനുമതി നിഷേധിക്കുകയും ചെയ്തതോടെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് ഇരുവര്‍ക്കും  കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് അനുമതി ലഭിച്ചത്. രാത്രിയോടെ പ്രദേശത്തെത്തിയ  രാഹുലും പ്രീയങ്കയും കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും അവരുടെ ദുംഖത്തില്‍ പങ്കു ചേരുകയും ചെയ്തു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, ദീപീന്ദര്‍ ഹൂഡ, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതും അവരെ ആശ്വസിപ്പിച്ചതും.

എന്തൊക്കെ തടസമുണ്ടായാലും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. വേണ്ടി വന്നാല്‍ രാഹുല്‍ ഒറ്റയ്ക്ക് പോകുമെന്നും രാഹുലിന്‍റെ സന്ദര്‍ശനത്തിന് നിരോധനാജ്ഞ തടസമല്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പ്രധാനമന്ത്രി തിരക്കുകയും സന്ദര്‍ശനാനുമതി നല്‍കുകയും ആയിരുന്നുവെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ആളുകളെ കൂട്ടരുത്, സമാധാനപരമായ രീതിയിലായിരിക്കണം സന്ദര്‍ശനം തുടങ്ങിയ വ്യവസ്ഥകളോടെ യാത്രാനുമതി നൽകിയത്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണമാണ് ലഖിംപൂരില്‍ കണ്ടെതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യത്തെ കര്‍ഷകര്‍ക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ ആക്രമക്കുന്ന സര്‍ക്കാരിന്‍റെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്. കര്‍ഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

 ആദ്യം രാഹുലിനെയും പ്രിയങ്കയെയും ലഖിംപൂരിലേക്ക് യാത്രാനുമതി നൽകാതിരുന്ന സർക്കാർ പിന്നീട് വഴങ്ങിയത് ഇവരുടെ ചടുലമായ നീക്കങ്ങൾക്ക് പിന്നാലെയായിരുന്നു

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.