All Categories

Uploaded at 1 month ago | Date: 16/10/2021 22:05:47

മൂലമറ്റം: കനത്ത മഴയിൽ അറക്കുളം മുട്ടം, കുടയത്തൂർ,  പഞ്ചായത്ത്‌ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്‌ടം. നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടി തൊടുകളും അരുവികളും കവിഞ്ഞ് വിവിധ സ്ഥലങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മരം കടപുഴകിയും, ശിഖരങ്ങൾ ഒടിഞ്ഞും നാശ നഷ്ടം സംഭവിച്ചു. മണ്ണിടിഞ്ഞും മരങ്ങൾ വീണും വൈദ്യുതി ലൈൻ പൊട്ടി. മുട്ടം ചള്ളാവയലിൽ കൈത്തോട് കരകവിഞ്ഞ് മാക്കിൽ കോളനിയിലെ നിരവധി വീടുകളിൽ വെള്ളം കയറി. കൂടാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെയും വെള്ളം കുത്തി ഒഴുകി.ഇടപ്പള്ളി ഭാഗത്ത്‌  റോഡിലേക്ക് കല്ലും മണ്ണും നിറഞ്ഞ് ഇത് വഴിയുള്ളു ഗതാഗഗതം സ്തംഭിച്ചു. പരപ്പാൻ തോട് കരകവിഞ്ഞു തോട്ടുങ്കര ഭാഗത്ത്‌ നിരവധി വീടുകളിലും സ്ഥാപങ്ങളിലും വെള്ളം കയറി.കോടതി ഭാഗത്ത്‌ വിജിലൻസ് ആന്റ് ആന്റി കറപ്ക്ഷൻ ബ്യൂറോ ഓഫീസിലേക്ക് പരപ്പാൻ തോട്ടിൽ നിന്നുള്ള വെള്ളം കരകവിഞ്ഞു ഒഴുകിയെത്തി.

ഓഫീസിന്റെ ഏറ്റവും താഴെയായിട്ടുള്ള വാഹന പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാർ ക്രെയ്ൻ ഉപയോഗിച്ച് മാറ്റി.വിജിലൻസ് ഓഫീസിലെ ജീവനക്കാരനായ കാറിന്റെ ഉടമ വിജിലൻസിന്റെ കോട്ടയം ഓഫീസിലെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു.കാറിന്റെ താക്കോൽ ഇദ്ദേഹത്തിന്റെ കൈ വശമായിരുന്നു.

പാർക്കിങ്ങ് ഏരിയായിൽ സൂക്ഷിരുന്ന ട്രിപ്പ് ഷീറ്റും ഫർണീച്ചറുകളും ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

 

 

മൂലമറ്റം മേഘലയിൽ കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ, കാർ വെള്ളത്തിൽ പോയി രണ്ട് മരണം സംഭവിച്ചു. കൂത്താട്ടുകുളം സ്വദേശി നിഖിൽ ഉണ്ണികൃഷണൻ (29), നിമ, എന്നിവരാണ് മരിച്ചത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ അറക്കുളം,വെള്ളിയാമറ്റം, കുടയത്തുർ, മുട്ടം പഞ്ചായത്തുകളിലെ മുഴുവൻ ആറുകളും, തോടുകളും ചെറിയ വലരി തോടുകൾ വരെ കര കവിഞ്ഞൊഴുകി തുമ്പച്ചി തോളത്തിൽ തൊമ്മച്ചൻ, ചുനയം മാക്കൽ തോമസ് എന്നിവരുടെ പുരയിടങ്ങളിൽ ഉരുൾപൊട്ടി തൊടുപുഴ: പുളിയൻമല റോഡും പൂച്ച പ്രറോഡും അടഞ്ഞു. ഇടുക്കി റോഡ് നാട്ടുകാർ തടസം നീക്കി പൂച്ച പ്ര കൊച്ചുപുരക്കൽ മണിയമ്മയുടെ കിണർ ഒലിച്ച് പോയി. പുത്തേട് വലകെട്ടിയിൽ ഉരു ൾ പൊട്ടി. കാഞ്ഞാർ പുള്ളിക്കാനം റോഡ് അടഞ്ഞു. ഇരു വശവും വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. കൂവപ്പിള്ളിയിൽ ഉരുൾപൊട്ടി. ഇ ടാട് പരക്കാട്ട് ജോസഫിൻ്റെ വീടിന് സമീപം ഉരുൾപൊട്ടി വൻ കൃഷി നാശം മൂലമറ്റം പുളളിക്കാനം റോഡ് അടഞ്ഞു.മൂലമറ്റം ടൗണിന് മുകളിൽ ഉരുൾപൊട്ടി ടൗൺ വെള്ളത്തിലായി. ആഡിറ്റ് ഇലപ്പള്ളി,മൈലാടി, ഇടാട് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ മൂലമറ്റം താഴ് വാരം കോളനിയിൽ മുഴുവൻ വീടുകളിലും വെള്ളം കയറി. നാച്ചാറിൻ്റെ ഇരുകരകളിലും താമസിക്കുന്ന വീടുകളിൽ വെള്ളം കയറുകയും സംരക്ഷണഭിത്തികൾ ഇടിയുകയും ചെയ്തു.മണപ്പാടിയിൽ നിരവധി വീടുകളിൽ വെള്ളം കയറി അറക്കുളം മൂന്നു ങ്കവയൽ തൂക്ക് പാലം  വെള്ളത്തിനടിയിലായി. ഏക്കർ കണക്കിന് സ്ഥലങ്ങളിൽ വൻ കൃഷി നാശം വിതച്ചത് കർഷകരെ ദുരിതത്തിലാക്കി. രക്ഷാപ്രവർത്തനത്തിന് മൂലമറ്റം, തൊടുപുഴ ഫയർഫോഴ്സും, കാഞ്ഞാർ പോലീസും നാട്ടുകാരും സജജീവമായി രംഗത്തുണ്ട്. കോരി ചൊരിയുന്ന മഴയത്തും മഴ നഞ്ഞാണ് ഇവർ രംഗ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നത്. മൂലമറ്റം ഐ.എച്ച്.ഇ.പി.സ്ക്കുള്ളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി മന്ത്രി റോഷി അഗസ്റ്റിൻ താഴ്' വാരം കോളനിയിലും കെ.എസ്.ഇ.ബി കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലും എത്തി. സ്ഥിതിഗതികൾ വിലയിരുത്തി 

നാച്ചാറിൻ്റെ കരയിൽ താമസിച്ചിരുന്ന ചെറുകര പറമ്പിൽ മാധവൻ്റെ വീട്  ഒഴുകി പോയി. മാധവനും അമ്മ ലീലയും മാത്രമാണ് വീട്ടിൽ ഉണ്ടായി രു ന്നത് വെള്ളത്തിൻ്റെ വരവ് കണ്ട് മാധവനും അമ്മയും വീട്ടിൽ നിന്ന് ഇറങ്ങി മാറിയിരുന്നതിനാൽ ആളപായം ഇല്ല. തൊട്ടടുത്ത്‌ താമസിക്കുന്ന തെക്കം ചേരിൽ കുഞ്ഞുമോളുടെ വീട് പുഴയിലേക്ക് മറിഞ്ഞ് നില്ക്കുന്നു. അവരെ മാറ്റി പാർപ്പിച്ചു.കൂടാതെ ഗണപതി അമ്പലത്തിന് സമീപമുള്ള പാലവും ഒഴുകിപ്പോയി.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.