രാജാക്കാട്:രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും,അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോനീസിന്റെയും,സംയുക്ത തിരുനാളിന് കൊടിയേറി,മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുനാൾ 13 ന് സമാപിക്കും.കൊടിയേറ്റ് കർമ്മം വികാരി ഫാ.ജോബി വാഴയിൽ നിർവ്വഹിച്ചു. തുടർന്ന് ലദീഞ്ഞ്. തിരുസ്വരൂപ പ്രതിഷ്ഠ.ഫാ.ലൂക്കാ തച്ചാപറമ്പത്തിന്റെ കാർമ്മികത്വത്തിൽ തിരുനാൾ കുർബ്ബാന,നൊവേന എന്നിവ നടന്നു. ഇന്ന് (12 ന് ) രാവിലെ ആറിന് വിശുദ്ധ കുർബ്ബാന.10 ന് തിരുനാൾ പാട്ടു കുർബ്ബാന,നൊവേന ഫാ.ജോജു അടമ്പക്കല്ലേൽ,തിരുനാൾ സന്ദേശം ഫാ.മാത്യു അരയത്തിനാൽ.12 ന് തിരുനാൾ പ്രദക്ഷിണം,സ്നേഹവിരുന്ന്. 13 ന് രാവിലെ ആറിന് വിശുദ്ധ കുർബ്ബാന,വൈകുന്നേരം 4.30 ന് തിരുനാൾ കുർബ്ബാന,നൊവേന ഫാ.ആന്റണി കുന്നത്തുംപാറയിൽ.വി കാരി ഫാ.ജോബി വാഴയിൽ,സഹവികാരി ഫാ.ജിതിൻ പാറയ്ക്കൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും
idukki
SHARE THIS ARTICLE