All Categories

Uploaded at 5 days ago | Date: 24/11/2021 20:51:11

രാജാക്കാട് :ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു ഡി എഫ്‌ ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു.യു ഡി.എഫ് സ്ഥാനാർഥി പ്രിൻസ് തോമസിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൺവെൻഷൻ ഡി സി സി പ്രസിഡന്റ് സി പി മാത്യു ഉത്ഘടനം ചെയ്‌തു.
 
 
 
രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിനെ പ്രതിനിധികരിച്ചിരുന്ന കോൺഗ്രസ് നേതാവ് റെജി പനച്ചിക്കൽ കോവിഡ് ബാധിച്ചു മരണമടഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് 164  വോട്ടിന്റെ ഭൂരിപക്ഷത്തോടെ റെജി പനച്ചിക്കൽ വിജയിച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിന് യു ഡി എഫ് കളത്തിൽ ഇറക്കിയിരിക്കുന്നത് പ്രിൻസ് തോമസിനെയാണ്‌ 2010 -ൽ ഇതേ വാർഡിൽ മത്സരിച്ച പ്രിൻസ് തോമസ്  നാല് വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.ഈത്തവണ വിജയം ഉറപ്പിക്കാൻ മുൻകൂട്ടിയുള്ള പ്രവർത്തങ്ങളാണ് യു.ഡി.എഫ് സംഘടിപ്പിച്ചു വരുന്നത് ഘടകകക്ഷികളുടെ പിന്തുണയോടെ പ്രചാരണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നതിൻറെ ഭാഗമായിട്ടാണ് വാർഡ് തല ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിച്ചത് രാജാക്കാട്  സംഘടിപ്പിച്ച കൺവെൻഷൻ ഡി സി സി പ്രസിഡന്റ് സി പി മാത്യു ഉത്ഘടനം ചെയ്‌തു.അഹങ്കാരത്തിന്റെയും മുഷ്ക്കിന്റെയും ഹുങ്കിന്റെയും ഭാഷയാണ് മാർക്‌സിസ്റ്റ് പാർട്ടിക്ക് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു 
 
 
ഡിസംബർ മാസം ഏഴാം തിയ്യതിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണ പ്രവർത്തങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത് കൺവെൻഷനിൽ ആർ.ബാലൻപിള്ള, എം പി  ജോസ്, ചാക്കോ നടുകുടി, ജമാൽ ഇടശേരികുടിയിൽ, ബെന്നി തുണ്ടത്തിൽ, കെ.എസ്  അരുൺ, കിങ്ങണി രാജേന്ദ്രൻ, സിബി കൊച്ചുവള്ളാട്ട് , സുധീർ കോട്ടക്കുടി, ബെന്നി പാലക്കാട്ട് , ഒ എസ്  ജോസഫ്, , പ്രിൻസ് തോമസ്, ജോഷി കന്യാകുഴി തുടങ്ങിയവർ  പങ്കെടുത്തു

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.