All Categories

Uploaded at 2 months ago | Date: 28/09/2021 12:43:56

 

 

തൊടുപുഴ :സംസ്ഥാനത്ത് നിപ ഭീതി കാരണം റമ്പുട്ടാൻ വാങ്ങാൻ ആളുകൾക്കത്ര വിശ്വാസം പോര.കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനു ശേഷം റമ്പുട്ടാൻ വാങ്ങനാളില്ലാത്ത അവസ്ഥയാണ്.ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് റമ്പുട്ടാൻ കർഷകരാണ്.കച്ചവടത്തിൽ ഇടിവുവന്നതോടെ പഴക്കടക്കാർ കച്ചവടം നിർത്തി. 

 

കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നൽകാമെന്ന് കച്ചവടക്കാർ ഉറപ്പു നൽകി നിർത്തിയിരുന്ന റമ്പുട്ടാനാണ് കൃഷിയിടങ്ങളിൽ പഴുത്ത്നശിക്കുന്നത് ..പ്രതീക്ഷയിൽ വിളവിറക്കിയ കർഷകരെയാണ് നിപ പ്രതിസന്ധി ബാധിച്ചത്. ഇതോടെ വാങ്ങാനാളില്ലാത്തതിനാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. 

 

വർഷത്തിൽ ഒരു തവണ മാത്രമാണ് റമ്പുട്ടാൻ കായ്ക്കുക.വിപണിയിലെ താരമായി ലാഭമുണ്ടാക്കി നൽകിയിരുന്ന റമ്പുട്ടാനിപ്പോൾ വെറുതെ കൊടുത്താല്‍ പോലും വാങ്ങാനാളില്ലാത്ത സ്ഥിതിയാണ്.

 

ഇടുക്കിയിൽ നിരവധിപേരാണ് റമ്പുട്ടാൻ കൃഷി ചെയ്യുന്നത്, പരിപാലന ചെലവ് കുറവായതിനാൽ ഇടവിളയായാണ് കൃഷി. എന്നാൽ മരങ്ങൾ നശിക്കാതിരിക്കാൻ പഴങ്ങൾ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കർഷകരിപ്പോൾ. 

 

കോഴിക്കോട് നിന്നും ശേഖരിച്ച റമ്പുട്ടാൻ പഴങ്ങളിൽ നിപ വൈറസ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വാർത്ത കർഷകർക്ക് ആശ്വാസമായെങ്കിലും.ആളുകൾ റമ്പുട്ടാൻ കഴിച്ച് തുടങ്ങാനും,ഈ വാർത്തയോട് പൊരുത്തപ്പെടാനും സമയമെടുക്കുമെന്നതും യാഥാർത്യമാണ്.

ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ  നിപ്പായ്ക്ക് കാരണം വവ്വാലുകൾ റംബുട്ടാനിൽ  വന്നിരിക്കുന്നതുമൂലവും  സംഭവിക്കാം എന്ന സംശയം ഉയർത്തിയതാണ്  തിരിച്ചടിയായതെന്നു  കർഷകനായ  ജോസി കൊച്ചുകുടി പറഞ്ഞു .നെറ്റിട്ട  മൂടുന്ന റംബുട്ടാനിൽ വവ്വാലുകൾ കയറാനുള്ള സാധ്യത  വളരെ കുറവാണെന്നാണ്  കർഷകർ പറയുന്നത് .നിപ്പ ഭീതി മൂലം  വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു .ശാസ്ത്രീയമായി തെളിയിക്കാതെ  ചില കേന്ദ്രങ്ങൾ നിപ്പായെ റംബുട്ടാനുമായി ബന്ധിപ്പിച്ചത് ആയിരക്കണക്കിന് കർഷകരുടെ  വയറ്റത്തടിച്ചിരിക്കുകയാണ് .ഉപകാരം ചെയ്തില്ലെങ്കിലും  കർഷകരെ ഉപദ്രവിക്കരുതെന്നാണ്  ഇവർ അഭ്യര്ഥിക്കുന്നത്

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.