All Categories

Uploaded at 1 month ago | Date: 30/07/2021 20:05:33

 

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ 2 വിദ്യാർഥികൾ അറസ്റ്റിൽ. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണിൽ റേഞ്ച് ലഭിക്കാത്തതിനാൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയും, മൂന്നാം ക്ലാസ് വിദ്യാർഥിനിയും സമീപത്തെ മറ്റൊരു വീട്ടിലെത്തിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ പ്ലസ് വൺ വിദ്യാർഥിയും, എട്ടാം ക്ലാസ് വിദ്യാർഥിയും കുട്ടികളെ ദുരുപയോഗപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. വിദ്യാർഥികളുടെ ഫോണിൽ നിന്നും മാതാപിതാക്കൾ  അശ്ലീല ചിത്രം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.