All Categories

Uploaded at 2 months ago | Date: 17/07/2021 19:43:55

തമിഴ്‌നാട്ടില്‍ ആത്മരക്ഷാര്‍ത്ഥം യുവാവിനെ കൊലപ്പെടുത്തിയ പെണ്‍കുട്ടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തിരുവള്ളൂർ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കവെയാണ് ഇയാളുടെ മരണം എന്നാണ് പൊലീസിന്റെ നിഗമനം. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി 23 കാരി യുവാവിനെ പ്രതിരോധിക്കവെ ഇയാളുടെ തല കല്ലില്‍ ഇടിക്കുകയും തല്‍ക്ഷണം മരണം സംഭവിച്ചതായുമാണ് കണ്ടെത്തല്‍.

പെണ്‍കുട്ടിക്കെതിരെ തിരുവല്ലൂര്‍ പൊലീസ് ഐപിസി സെക്ഷന്‍ 100 പ്രകാരം കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ബുധനാഴ്ച്ച ഉച്ചയോടുകൂടിയാണ് മിഞ്ചൂരിനടുത്തുള്ള മത്സ്യ ഫാമില്‍ ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി സാഹചര്യം വിലയിരുത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി തിരുവല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തില്‍ ദുരൂഹതയാരോപിച്ച പൊലീസ് സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് ഒരു പെണ്‍കുട്ടിയാണ് ഇയാളുടെ മരണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന് ശേഷമാണ് ആത്മരക്ഷാര്‍ത്ഥം നടന്ന കൊലപാതകമാണിതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.