കീവ്: റഷ്യ-യുക്രെയ്ൻ ചർച്ച അവസാനിച്ചു. ബലാറസിൽ നടന്ന റഷ്യ-യുക്രെയ്ൻ ചർച്ച മൂന്ന് മണിക്കൂർ നീണ്ടു.റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയ്ക്കാണ് വിരാമമിട്ടത്.ആറംഗ യുക്രെയ്ൻ പ്രതിനിധി സംഘത്തെ നയിച്ചത് പ്രതിരോധ മന്ത്രി റെസ്നികോവിന്റെ നേതൃത്വത്തിലായിരുന്നു.
ചര്‍ച്ചയില്‍ പൂർണമായും റഷ്യൻ സേനയുടെ പിന്മാറ്റമാണ് യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം. വെടിനിര്‍ത്തലും സേനാ പിന്മാറ്റവുമാണ് പ്രധാന ആവശ്യങ്ങളായി യുക്രെയ്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്കി ചൂണ്ടിക്കാട്ടിയത്. ഇതിനിടെ യുക്രെയ്ന് തലസ്ഥാനമായ കീവിൽനിന്നു ജനങ്ങളോട് പലായനം ചെയ്യാൻ റഷ്യന്‍ സേന നിര്‍ദേശിച്ചു. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചിട്ടുണ്ട്.
റഷ്യൻ അധിനിവേശത്തിന് ബലാറസ് സഹായം നൽകുന്നതിനാൽ ചർച്ചയ്ക്കില്ലെന്നായിരുന്നു യുക്രെയ്ന്റെ നിലപാട്.പിന്നീട് നിലപാട് മാറ്റുകയായിരുന്നു.യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ യുക്രെയ്ന് സൈനിക സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.റഷ്യയിലും മറ്റു രാജ്യങ്ങളിലും യുദ്ധത്തിനെതിരെ വൻ പ്രക്ഷോഭമാണ് നടക്കുന്നത്.
യൂറോപ്യൻ യൂണിയൻ എത്രയും പെട്ടെന്ന് അംഗത്വം അനുവദിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. അഞ്ചാം ദിവസവും പാശ്ചാത്യ രാജ്യങ്ങളെ റഷ്യ അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിനൊപ്പം നിൽക്കാനാണ് ആഗ്രഹം. അതു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
gulf
SHARE THIS ARTICLE