All Categories

Uploaded at 2 months ago | Date: 24/02/2022 17:12:32

മോ​സ്കോ: റ​ഷ്യ​ക്കെ​തി​രേ ശ​ക്ത​മാ​യ തിച്ചടിച്ച് യു​ക്രെ​യ്ൻ. കിഴക്കന്‍ മേഖലയിലെ 2 ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു. കര, വ്യോമ, നാവിക സേനകളുടെ ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്.

യുക്രെയ്നിലെ ഇന്ത്യക്കാർക്കു മടങ്ങാനായി ബദൽ യാത്രാ സൗകര്യമൊരുക്കാനാണ് നീക്കം. നടപടികൾ അന്തിമഘട്ടത്തിലെത്തുമ്പോൾ അറിയിപ്പു നൽകുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്ന്റെ സമീപ രാജ്യങ്ങളിലേക്ക് ഇന്ത്യ കൂടുതൽ ഉദ്യോഗസ്ഥരെ അയയ്ക്കും. ഇന്ത്യക്കാർ പാസ്പോർട്ടും രേഖകളും കൈവശം കരുതണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുടുങ്ങിയ ഇന്ത്യക്കാർക്കായി കൂടുതൽ ഹെൽപ് ലൈൻ നമ്പരുകളും സജ്ജമാക്കി.

 

അതേസമയം ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി​യ 50 റ​ഷ്യ​ൻ സൈ​നി​ക​രെ വ​ധി​ച്ച​താ​യി യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഇതുവരെ റ​ഷ്യ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തേ, 5 റ​ഷ്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഒ​രു ഹെ​ലി​കോ​പ്റ്റ​റും യു​ക്രെ​യ്ൻ വെ​ടി​വ​ച്ചി​ട്ടി​രു​ന്നു. ഇ​തി​നി​ടെ, അ​മെ​രി​ക്ക​ൻ യു​ദ്ധ വി​മാ​ന​ങ്ങ​ളെ യു​ക്രെ​യ്ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ണ്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. റഷ്യയുടെ ആക്രമണത്തില്‍ നൂറുകണക്കിന് യുക്രെന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തെത്തിയിട്ടുണ്ട്.

 

നഗരത്തിലെ മെട്രൊ സ്‌റ്റേഷനുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് ജനങ്ങള്‍ തമ്പടിച്ചിരിക്കുന്നത്.  കീവ് നഗരത്തില്‍നിന്ന് പുറത്തേക്കുള്ള റോഡുകളിലെല്ലാം രാവിലെ മുതല്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കീവിലെയും ഒഡേസയിലെയും പെട്രോള്‍ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണുള്ളത്. യുക്രൈയിനിലെ സെന്ററൽ ബാങ്കുകളിൽ പണം പിൻവലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാൾക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്നിയ (യുക്രൈയിൻ കറൻസി) ആയി പരിമിതപ്പെടുത്തിയതായി സെന്ററൽ ബാങ്ക് ഗവർണർ അറിയിപ്പ് നൽകി.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.